തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ഓഫീസർ (എഒ) നിയമനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവാദങ്ങളിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ ബോർഡ് പുനഃപരിശോധന നടത്തി പുതിയ ഉത്തരവ് പുറത്തിറക്കി.
ശബരിമല സ്വർണ്ണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഉൾപ്പെട്ട
ഉദ്യോഗസ്ഥരെ തസ്തികകളിൽ നിന്ന് മാറ്റി നിയമിക്കാനാണ് തീരുമാനം. നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം ലഭിച്ചിരുന്ന ശ്യാം പ്രകാശിനെ, പുതിയ ഉത്തരവ് പ്രകാരം കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി നിയമിച്ചു.
ഇദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. കൂടാതെ, വിജിലൻസ് ഓഫീസറായി ചുമതലയേറ്റിരുന്ന വിഷ്ണു ജെഎസിനെ മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായി സ്ഥലം മാറ്റി നിയമിച്ചിട്ടുണ്ട്.
ആകെ 26 ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ബോർഡിന്റെ ഈ പുതിയ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി ദേവസ്വം ജീവനക്കാരുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

