മൂവാറ്റുപുഴയിൽ ജോലി കഴിഞ്ഞ് മടങ്ങിയ സ്പാ ജീവനക്കാരിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. പ്രതികൾ ആക്രമണത്തിന് മുതിർന്നതോടെ, അതുവഴി വന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ചാണ് യുവതി രക്ഷപ്പെടാൻ ശ്രമിച്ചത്.
എന്നാൽ, അക്രമിസംഘം ബൈക്കിനെയും പിന്തുടർന്നു. തുടർന്ന് ബൈക്ക് യാത്രികൻ യുവതിയെ വഴിയേ വന്ന ഒരു ടോറസ് ലോറിയിൽ കയറ്റി വിടുകയായിരുന്നു.
യുവതി ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരങ്ങൾ കൈമാറി. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ, പിറവത്ത് വെച്ച് പൊലീസ് ടോറസ് ലോറി തടഞ്ഞുനിർത്തി.
ആദ്യഘട്ടത്തിൽ ടോറസ് ഡ്രൈവർ യുവതിയെ തട്ടിക്കൊണ്ടുപോയതാണോ എന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ, യുവതി നൽകിയ മൊഴിയിൽ തന്നെയോ അക്രമികൾ പിന്തുടരുകയായിരുന്നു എന്ന് വ്യക്തമാക്കിയതോടെ അന്വേഷണം ഊർജിതമാക്കി.
തുടർനടപടികൾക്ക് ശേഷം ജൂൺ 16 പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമിസംഘത്തെ പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരുടെ വിവരങ്ങൾ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഔദ്യോഗികമായി പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

