ഫുട്ബോൾ ലോകകപ്പ് വേദികളായ യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക ചാർട്ടർ വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി മലയാളി ഉടമസ്ഥതയിലുള്ള എയർ ചാർട്ടർ കമ്പനി. 2012-ൽ കൊച്ചി ആസ്ഥാനമായി പിറവം സ്വദേശി ഷോബി ടി.
പോൾ സ്ഥാപിച്ച ‘ഹാലോ എയർവേയ്സ്’ ആണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിക്കുന്നത്. നിലവിൽ ബെംഗളൂരു, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിരിക്കുന്നത്.
യൂറോപ്പ്, ഗൾഫ് നാടുകൾ, ഫാർ ഈസ്റ്റ് എന്നീ മേഖലകളിലേക്ക് നേരത്തെ തന്നെ സേവനങ്ങൾ നൽകിവരുന്ന ഹാലോ എയർവേയ്സ്, ഇതാദ്യമായാണ് വടക്കേ അമേരിക്കയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. ലോകകപ്പ് കാലയളവിൽ നാല് വിമാനങ്ങൾ ഉപയോഗിച്ചാണ് കമ്പനി സേവനം ലഭ്യമാക്കുക.
വടക്കേ അമേരിക്കയിൽ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി യുഎസിലെയും കാനഡയിലെയും പ്രാദേശിക വിമാന കമ്പനികളുമായി ഹാലോ എയർവേയ്സ് പങ്കാളിത്ത കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രധാനം മയാമിയിലെ നോർത്ത് പെറി വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽറ്റി ഏവിയേഷൻ ഗ്രൂപ്പുമായുള്ള സഹകരണമാണ്.
കൊച്ചി സ്വദേശിയായ ക്യാപ്റ്റൻ വിബിൻ വിൻസന്റ് ആണ് റോയൽറ്റി ഏവിയേഷന്റെ മുഖ്യപ്രൊമോട്ടർ. ഈ സേവനത്തിനായി അത്യാധുനിക സൗകര്യങ്ങളുള്ള വിമാനങ്ങളാണ് കമ്പനി സജ്ജമാക്കിയിരിക്കുന്നത്.
ഏഴ് സീറ്റുകളുള്ള സെസ്ന സൈറ്റേഷൻ സിജെ2, എട്ട് സീറ്റുകളുള്ള എംബ്രേയർ ഫെനോം 300, ഒൻപത് സീറ്റുള്ള സെസ്ന സൈറ്റേഷൻ പത്ത് എന്നിവയ്ക്ക് പുറമെ പ്രീമിയം ലോങ്-റേഞ്ച് ഓപ്പറേഷനുകൾക്കായി 13 സീറ്റുകളുള്ള ഗൾഫ്സ്ട്രീം ജി550 വിമാനവും ലോകകപ്പ് സർവീസുകളിൽ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

