തൃശൂർ: നഗരത്തിലെ പ്രമുഖ ആശുപത്രികളായ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, അമല മെഡിക്കൽ കോളജ് എന്നിവയ്ക്കെതിരെ നടക്കുന്ന സമരത്തിന്റെ മറവിൽ അതിരൂപതയ്ക്കും അതിരൂപത അധ്യക്ഷനുമെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളെയും സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കുമെന്ന് അതിരൂപത ആശുപത്രി സംരക്ഷണ സമിതി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഓരോ ഇടവകകളിലും ആശുപത്രി സംരക്ഷണ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വിഷയത്തിൽ ചർച്ചകൾക്കായി അതിരൂപതയിലെ വൈദികരുടെയും പാസ്റ്ററൽ കൗൺസിലിന്റെയും അടിയന്തര യോഗം നേതൃത്വം വിളിച്ചുചേർത്തു. സംസ്ഥാനത്ത് ഏറ്റവും മികച്ച വേതനം നൽകുന്ന സ്ഥാപനങ്ങളാണ് ജൂബിലിയും അമലയും എന്ന് സമിതി ചൂണ്ടിക്കാട്ടി.
ഈ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യമാക്കി യുഎൻഎ നടത്തുന്ന സമരങ്ങൾ ദുരൂഹമാണ്. മിഷൻ ആശുപത്രികളെ തകർത്ത് കോർപറേറ്റ് സ്ഥാപനങ്ങൾക്ക് വഴിയൊരുക്കാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്ന് യോഗം വിമർശിച്ചു.
തൃശൂരിലെ തന്നെ കുറഞ്ഞ വേതനത്തിൽ പ്രവർത്തിക്കുന്ന മറ്റ് ആശുപത്രികളിൽ സമരം നടക്കാത്തത് വിരോധാഭാസമാണെന്നും സമിതി അഭിപ്രായപ്പെട്ടു. യുഎൻഎ കരാർ ഒപ്പുവെച്ചെന്ന് അവകാശപ്പെടുന്ന ആശുപത്രികളുമായുള്ള രേഖകൾ എന്തുകൊണ്ടാണ് പുറത്തുവിടാൻ മടിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വികാരി ജനറൽ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
കത്തോലിക്കാ കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ഏകോപനസമിതി സെക്രട്ടറി ഷിന്റോ മാത്യു, കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ജോബി കാക്കശ്ശേരി എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

