ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുതിയൊരു കരുത്തൻ കൂടി എത്തിയിരിക്കുകയാണ്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് തങ്ങളുടെ ജനപ്രിയ നിരയിലേക്ക് പുതിയൊരു ഉപകരണം കൂടി അവതരിപ്പിച്ചു.
സാംസങ് ഗാലക്സി എഫ്70 പ്രോ 5ജി ആണ് ഇപ്പോൾ ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ വിപണിയിലെത്തിയ ഗാലക്സി എഫ്70ഇ 5ജിയുടെ തുടർച്ചയായാണ് ഈ പുതിയ മോഡൽ കമ്പനി എത്തിച്ചിരിക്കുന്നത്.
ആകർഷകമായ ഫീച്ചറുകളും ദീർഘകാല സോഫ്റ്റ്വെയർ പിന്തുണയുമാണ് ഈ പുതിയ ഹാൻഡ്സെറ്റിന്റെ പ്രധാന പ്രത്യേകതകൾ. വിപണിയിലെ വില വിവരങ്ങൾ പരിശോധിക്കുമ്പോൾ, ഫോണിന്റെ അടിസ്ഥാന വേരിയന്റായ 6 ജി.ബി റാം + 128 ജി.ബി സ്റ്റോറേജ് പതിപ്പിന് 25,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
കൂടാതെ, 8 ജി.ബി റാം + 128 ജി.ബി സ്റ്റോറേജ് മോഡലിന് 29,999 രൂപയും, ഉയർന്ന പതിപ്പായ 8 ജി.ബി റാം + 256 ജി.ബി സ്റ്റോറേജ് വേരിയന്റിന് 34,999 രൂപയുമാണ് വില വരുന്നത്. എന്നാൽ വിവിധ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഈ ഫോൺ വെറും 23,999 രൂപ മുതൽ സ്വന്തമാക്കാൻ സാധിക്കും.
ആൽഫ ബ്ലാക്ക്, ഓറ ഗ്രീൻ എന്നീ രണ്ട് മനോഹരമായ നിറങ്ങളിലാണ് ഉപകരണം ലഭ്യമാക്കിയിട്ടുള്ളത്. സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ഫ്ലിപ്കാർട്ട് വഴിയും ഉപഭോക്താക്കൾക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാവുന്നതാണ്.
സാങ്കേതിക സവിശേഷതകളുടെ കാര്യത്തിലേക്ക് വരുമ്പോൾ, ഡ്യുവൽ സിം പിന്തുണയോടെയെത്തുന്ന ഈ ഫോൺ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യു.ഐ 8.5 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ആറ് വർഷത്തെ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും ഒപ്പം ആറ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും നൽകുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
പ്രകടനക്ഷമതയ്ക്കായി ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റാണ് ഈ പുതിയ സാംസങ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം പരമാവധി 8 ജി.ബി എൽ.പി.ഡി.ഡി.ആർ5എക്സ് റാം, 256 ജി.ബി യു.എഫ്.എസ് 3.1 സ്റ്റോറേജ് എന്നിവയും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഡിസ്പ്ലേയുടെ കാര്യത്തിൽ യാതൊരു വിട്ടവീഴ്ചയും വരുത്തിയിട്ടില്ല. 6.7 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്റെ മുന്നിൽ നൽകിയിരിക്കുന്നത്.
മികച്ച ദൃശ്യാനുഭവത്തിനായി 120 ഹെർട്സ് റിഫ്രഷ് റേറ്റും, സുരക്ഷയ്ക്കായി കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കുന്ന രീതിയിലാണ് ക്യാമറ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ട്രിപ്പിൾ പിൻ ക്യാമറകളാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (OIS) പിന്തുണയോടുകൂടിയ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവ ഉൾപ്പെടുന്നു.
കൂടാതെ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എച്ച്ഡിആർ പിന്തുണയുള്ള 12 മെഗാപിക്സൽ മുൻ ക്യാമറയും ഇതിലുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഗാലക്സി എ.ഐ ഫീച്ചറുകളും ഈ ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സർക്കിൾ ടു സെർച്ച്, ജെമിനി വോയ്സ് അസിസ്റ്റന്റ്, എ.ഐ വോയ്സ് ട്രാൻസ്ക്രിപ്ഷൻ, ഡയറക്ട് വോയിസ്മെയിൽ, നൗ ബാർ തുടങ്ങിയ വിവിധ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ഇതിലൂടെ അനുഭവിക്കാനാകും. ഫോണിന്റെ പവർ ബാക്ക്അപ്പ് ഉറപ്പാക്കുന്നത് ശക്തമായ ഒരു ബാറ്ററിയാണ്.
വലിയ ഉപയോഗങ്ങൾക്കായി 6000 എം.എ.എച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എഫ്70 പ്രോ 5ജിയിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം വേഗത്തിലുള്ള ചാർജിംഗിനായി 45 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയും കമ്പനി നൽകിയിട്ടുണ്ട്.
ഒറ്റ തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 24 മണിക്കൂറിലധികം തുടർച്ചയായ യൂട്യൂബ് വീഡിയോ സ്ട്രീമിങ്, 8 മണിക്കൂറിലധികം ഗെയിമിങ് അനുഭവം, അല്ലെങ്കിൽ 12 മണിക്കൂർ വരെ സോഷ്യൽ മീഡിയ ഉപയോഗം എന്നിവ സാധ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

