സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്നതിനായി റിട്ടയേർഡ് അധ്യാപികയെ കഴുത്തും കൈത്തണ്ടയും മുറിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പാതിരപ്പള്ളി മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെയാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്.
തുമ്പോളി ആലക്കാട്ടുശേരിൽ ഏലിയാമ്മ സെബാസ്റ്റ്യൻ (ചിന്നമ്മ– 80) ആണ് കൊല്ലപ്പെട്ടത്. 2010 ഓഗസ്റ്റ് 12-നാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്.
ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നതിനാൽ ഇവർ തുമ്പോളിയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. സംഭവം നടക്കുമ്പോൾ ഫ്രില്ലിക്ക് 23 വയസായിരുന്നു പ്രായം.
കുറ്റകൃത്യം നടന്ന് അന്നേ ദിവസം തന്നെ പുറത്തുപോയി തിരിച്ചെത്തിയ ജോലിക്കാരിയാണ് വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തെ വഴിതിരിച്ചുവിടാൻ പ്രതി ബോധപൂർവമായ ശ്രമങ്ങൾ നടത്തിയിരുന്നു.
ഏലിയാമ്മയുടെ വീട്ടിൽനിന്നു തമിഴ് നാടോടികൾ പോകുന്നതു കണ്ടുവെന്ന് ഫ്രില്ലി നാട്ടിൽ പ്രചാരണം നടത്തി. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു നാടോടി സ്ത്രീയുടെ രൂപരേഖ പോലും പൊലീസ് തയാറാക്കിയെങ്കിലും, പരിസരവാസികൾ ആരുംതന്നെ അത്തരത്തിൽ ആരെയും കണ്ടിരുന്നില്ല.
ഈ അസ്വാഭാവികതയാണ് പൊലീസിന്റെ അന്വേഷണം പ്രതിയിലേക്ക് തിരിക്കാൻ കാരണമായത്. വരാന്തയിൽ ഇരിക്കുകയായിരുന്ന ഏലിയാമ്മയെ പ്രതി നിർബന്ധിച്ച് വീടിനുള്ളിൽ പ്രവേശിപ്പിക്കുകയും, മുഖത്ത് മുളകുപൊടി വിതറിയ ശേഷം നിലത്തു തള്ളിയിട്ട് കത്തി ഉപയോഗിച്ച് കൈത്തണ്ടകളും കഴുട്ടും മുറിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തുടർന്ന് വയോധികയുടെ മാലയും വളകളും പ്രതി മോഷ്ടിക്കുകയും ചെയ്തു. പിടിയിലായത് സ്വർണവ്യാപാര കേന്ദ്രത്തിലെ വിവരങ്ങളിലൂടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടയിൽ, ആലപ്പുഴയിലെ ഒരു സ്വർണക്കടയിൽ പഴയ സ്വർണം നൽകി ഫ്രില്ലി പുതിയ സ്വർണാഭരണങ്ങൾ വാങ്ങിയിട്ടുണ്ടെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചു.
ഇതേപ്പറ്റി സ്വന്തം വീട്ടിലും പ്രതി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഫ്രില്ലി കുറ്റം സമ്മതിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച നിലയിലും, വീട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലുമായി ഏലിയാമ്മയുടെ സ്വർണാഭരണങ്ങളും പണവും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ തെളിഞ്ഞത് നാല് കുറ്റങ്ങൾ കോടതി പ്രതിക്കെതിരെ നാല് ഗുരുതര കുറ്റങ്ങളാണ് തെളിഞ്ഞതായി കണ്ടെത്തിയത്.
കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും, കവർച്ചയ്ക്ക് അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും, അതിക്രമിച്ചു കടക്കലിന് 10 വർഷം കഠിന തടവും 10,000 രൂപ പിഴയും, ക്രിമിനൽ ലക്ഷ്യത്തോടെയുള്ള ഭവനഭേദനത്തിന് മൂന്ന് വർഷം കഠിന തടവും 5,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവായിട്ടുണ്ട്.
പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി.ഷാരി കോടതിയിൽ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

