ഇടുക്കി ജില്ലയിൽ പെയ്യുന്ന ശക്തമായ മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 1, ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരണപ്പെട്ടു. കൂടാതെ വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ വൈക്കം സ്വദേശിയായ ബന്ധു പ്രഭാകരൻ നായർ (72) ജീവൻ നഷ്ടപ്പെട്ടു.
ഉപ്പുതറയിൽ സുരക്ഷാ പരിശോധനയ്ക്കിടെ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുന്ന സാഹചര്യം ഉണ്ടായി. എന്നാൽ കൃത്യസമയത്ത് പൊലീസുകാർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ആർക്കും പരുക്കുകൾറ്റിട്ടില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് മേഖലയിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണിട്ടുണ്ട്.
തുടർച്ചയായ മഴയെത്തുടർന്ന് കോട്ടയം ഈരാറ്റുപേട്ട– വാഗമൺ പാതയിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴയുടെ പ്രധാന റോഡുകളിലും നഗരത്തിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

