കോഴിക്കോട് നഗരത്തിലെ ദേശീയപാത ബൈപാസിൽ ഒളവണ്ണ ടോൾ പ്ലാസയിൽ 130 രൂപയുടെ ടോൾ ഫീസ് നൽകാതെ വൻ തുക വിലമതിക്കുന്ന റോൾസ് റോയ്സ് കാർ കടന്നുപോയതായി പരാതി. ഏകദേശം ഒൻപത് കോടിയിലധികം രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് ഗോസ്റ്റ് വാഹനമാണ് നിയമലംഘനം നടത്തിയത്.
2024 മെയ് 4-ന് വൈകിട്ട് 3.36-ഓടെയാണ് സംഭവം നടന്നത്. രാമനാട്ടുകര ഭാഗത്ത് നിന്ന് വെങ്ങളം ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്നു വാഹനം.
എച്ച്ആർ 72 കെ 7977 എന്ന ഹരിയാന റജിസ്ട്രേഷൻ നമ്പറിലുള്ള ആഡംബര കാർ, ടോൾ പ്ലാസയിലെ ബാരിയർ ആം താഴുന്നതിന് മുൻപായി അതിവേഗത്തിൽ കടന്നുപോവുകയായിരുന്നു. സംഭവത്തിൽ ടോൾ പ്ലാസ അധികൃതർ പോലീസിലും റോൾസ് റോയ്സ് കമ്പനി അധികൃതർക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഹരിയാന റജിസ്ട്രേഷനിലുള്ള ഈ വാഹനം മുൻപും ഇത്തരത്തിൽ ടോൾ നൽകാതെ കടന്നുപോയതായി അധികൃതർ വ്യക്തമാക്കുന്നു. ടോൾ പ്ലാസകളിലെ നിയമലംഘനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സിസിടിവി ദൃശ്യങ്ങൾ സഹിതം പോലീസിൽ നിരന്തരം പരാതി നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

