പ്ലേ സ്റ്റോറിൽ പുതുതായി പ്രത്യക്ഷപ്പെട്ട ഒരു ഗൂഗിൾ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുകയാണ്.
Android Pulse എന്ന പുതിയ ആപ്ലിക്കേഷനാണ് കഴിഞ്ഞ വാരാന്ത്യത്തിൽ പ്ലേ സ്റ്റോറിൽ ലഭ്യമായത്. തികച്ചും അവ്യക്തമായ രൂപത്തിലാണ് ഈ ആപ്പ് പ്രത്യക്ഷപ്പെട്ടത്.
യാതൊരുവിധ ചിത്രങ്ങളും ഇല്ലാത്ത ഒഴിഞ്ഞ ആപ്പ് ഐക്കണും, ശൂന്യമായ നാല് ആപ്പ് പാനലുകളുമാണ് ഇതിലുണ്ടായിരുന്നത്. “This app facilitates rule distribution for anomaly detection in critical system resource consumption by the Android operating system and installed applications” എന്ന വിചിത്രമായ വിവരണമാണ് ആപ്പിനൊപ്പം നൽകിയിരുന്നത്.
ഈ വിശദീകരണം സാധാരണക്കാരായ ഉപയോക്താക്കൾക്ക് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. ആപ്പിന്റെ വിചിത്രമായ രൂപം കണ്ട
പലരും ഇതിനെ ട്രോളുകളിലൂടെയാണ് നേരിട്ടത്. “I’m glad this app helps me maintain my pulse.
I had struggles maintaining a pulse without it, but now that it has been released, my pulse has been present pretty universally” എന്ന് ഒരു ഉപയോക്താവ് ഇതിന് അവലോകനം (Review) എഴുതുകയുണ്ടായി. എന്നിരുന്നാലും, Android Pulse യഥാർത്ഥത്തിൽ ചെയ്യുന്നത് മറ്റൊന്നാണ്.
ആൻഡ്രോയിഡ് സിസ്റ്റത്തിലെ ആപ്പുകളും മറ്റ് ഘടകങ്ങളും അനാവശ്യമായി കൂടുതൽ റിസോഴ്സുകൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് ഈ ആപ്പ് ചെയ്യുന്നത്. ഇത് പശ്ചാത്തലത്തിൽ (Background) പ്രവർത്തിച്ചുകൊണ്ട് പശ്ചാത്തല ആപ്പുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും, ബാറ്ററി ഡ്രെയിൻ വിശകലനം ചെയ്യുകയും, മറ്റ് അസാധാരണ പ്രവർത്തനങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.
ഈ പ്രവർത്തനങ്ങൾ പുതിയതല്ലെങ്കിലും, ഇവയുടെ ദൃശ്യതയാണ് ഇപ്പോൾ പുതുതായി വന്നിട്ടുള്ളത്. കഴിഞ്ഞ മാർച്ചിൽ തന്നെ APKMirror-ൽ ഈ ആപ്പ് ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഉപയോക്താക്കളുടെ ഫോണുകളിൽ ഈ ആപ്പ് കാണപ്പെടുകയാണെങ്കിൽ ഇതിനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. ആൻഡ്രോയിഡ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായാണ് ഇത് പ്രവർത്തിക്കുന്നത് എന്ന് ഉപയോക്താക്കൾ മനസ്സിലാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

