കാസർകോട് നഗരത്തിൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. കാസർകോട് സ്വദേശിയായ വിഷ്ണു പ്രസാദ് ആണ് പോലീസ് പിടിയിലായത്.
രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹപാഠിയായ പെൺകുട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേനയാണ് പ്രതി 19 കാരിയായ യുവതിയെ നഗരത്തിലേക്ക് വിളിച്ചുവരുത്തിയത്.
ഇതിനായി 19 കാരിയുടെ സഹോദരനെ പ്രതി ആദ്യം ഫോണിൽ ബന്ധപ്പെട്ടിരുന്നു. യുവതിയുടെ സുഹൃത്തായ പെൺകുട്ടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ ഉണ്ടെന്നും, അവൾ വലിയ മാനസിക വിഷമത്തിലാണെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയെ ലോഡ്ജിലെത്തിച്ചത്.
ലോഡ്ജിൽ എത്തിയ ഉടൻ യുവതിയെ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം ലോഡ്ജിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ച യുവതി, വീട്ടിലെത്തി വിവരങ്ങൾ അറിയിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

