തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായകമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ടിവികെ അധ്യക്ഷൻ വിജയ് അധികാരമേറ്റെടുത്തതോടെ തമിഴ് രാഷ്ട്രീയത്തിലെ വരുംദിവസങ്ങളിൽ നടക്കാൻ പോകുന്ന മാറ്റങ്ങളെ അതീവ ഗൗരവത്തോടെയാണ് നിരീക്ഷകർ നോക്കിക്കാണുന്നത്.
വിജയ്യുടെ ഭരണപരമായ നീക്കങ്ങൾക്കപ്പുറം, അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചതിനു പിന്നാലെ, വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിരിക്കുകയാണ്. ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് സംഗീത വിവാഹമോചന ഹർജിയിൽ ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വിജയ്ക്കൊപ്പമുള്ള തൃഷയുടെ സാന്നിധ്യം വലിയ ചർച്ചകൾക്ക് തിരികൊളുത്തി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത തൃഷ, വിജയ്യുടെ മാതാവിനെ ആശ്ലേഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കൂടാതെ, ചടങ്ങിനുശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും ആരാധകർക്കിടയിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് കാരണമായി. എന്നിരുന്നാലും, തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളിൽ വിജയ്യോ തൃഷയോ ഇതുവരെ പരസ്യമായി യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇതിനിടെ, തൃഷയുടെ പുതിയൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാറിലിരിക്കുന്ന തൃഷയോട് ആരാധകർ വിജയ്യെക്കുറിച്ച് അന്വേഷിക്കാൻ പറയുന്നതും, അതിന് തൃഷ ‘കണ്ടിപ്പാ’ എന്ന് മറുപടി നൽകുന്നതുമാണ് വീഡിയോയിലുള്ളത്.
അതേസമയം, വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ വിവാഹമോചന ഹർജിയിൽ ഇനി എന്ത് നടപടികളാണ് ഉണ്ടാവുക എന്നത് തമിഴ്നാട് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. കോടതിക്ക് പുറത്ത് ഹർജി ഒത്തുതീർപ്പാക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

