തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയമായ സംഭവവികാസങ്ങൾ തുടരുന്നതിനിടെ, ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്ക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. അണ്ണാ ഡിഎംകെയിൽ നിന്നും കൂറുമാറി ടിവികെയെ പിന്തുണച്ച എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ആവശ്യപ്പെട്ടു.
വിജയിന്റെ രാഷ്ട്രീയ പ്രതിച്ഛായയെ ഈ നടപടി ദോഷകരമായി ബാധിക്കുമെന്ന് കാർത്തി ചിദംബരം മുന്നറിയിപ്പ് നൽകി. അണ്ണാ ഡിഎംകെയിൽ നിന്നുള്ള നേതാക്കൾ ടിവികെ മന്ത്രിസഭയിൽ ഇടംപിടിക്കാൻ സമ്മർദം ചെലുത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സർക്കാരിന്റെ സുസ്ഥിരമായ നിലനിൽപ്പിന് കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് വർഷം പൂർത്തിയാക്കാൻ അണ്ണാ ഡിഎംകെ വിമതരുടെ ആവശ്യമില്ലെന്നും, മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങൾ വിജയിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കാർത്തി ചിദംബരം കൂട്ടിച്ചേർത്തു.
ടിവികെ സർക്കാർ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ ചേരിതിരിവ് കൂടുതൽ ശക്തമാവുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

