കോഴിക്കോട് കുന്ദമംഗലത്ത് സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവിനെ ഒരു വർഷത്തിന് ശേഷം പോലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി എരഞ്ഞിക്കൽ വീട്ടിൽ സഹദിനെ (30) ആണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
2025 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുന്ദമംഗലം മുട്ടാഞ്ചേരി സ്വദേശി ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 57 കെ 3735 നമ്പര്‍ സ്കൂട്ടർ പടനിലത്തെ ദീനാർ ഹോട്ടലിന് മുൻവശത്ത് നിർത്തിയിട്ടിരിക്കെയാണ് മോഷണം പോയത്.
ഉടമ നൽകിയ പരാതിയിൽ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നൈറ്റ് പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ സഹദിനെ പോലീസ് സംഘം തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
ഇതേത്തുടർന്ന് ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുന്ദമംഗലത്തുനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞയുടൻ കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

