തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകി കേരളം. ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.
ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഏറ്റവും ചൂടുള്ള പാലക്കാട് 39.2 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ജില്ലയിൽ ഏപ്രിൽ 19 വരെ ചൂട് 40 ഡിഗ്രിയിലോ അതിൽ കവിയാനോ സാധ്യതയുണ്ട്. കൊല്ലത്ത് 39 ഡിഗ്രി താപനിലയും കോട്ടയത്തും കണ്ണൂരും 38 ഡിഗ്രി താപനിലയും പ്രതീക്ഷിക്കുന്നു.
കനത്ത ചൂടിൽ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ധാരാളം വെള്ളം കുടിക്കുക, പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

