ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്നും നാളെയും വൈകിട്ട് 4 മുതൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. രാമനാട്ടുകര എയർപോർട്ട് റോഡ് ജംക്ഷൻ, തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, പുഷ്പ ജംക്ഷൻ, ചാലപ്പുറം റോഡ് എന്നീ പ്രധാന പാതകളിലാണ് ഗതാഗത നിയന്ത്രണം ബാധകമായിരിക്കുക.
ഉപരാഷ്ട്രപതിയുടെ യാത്രാ വേളകളിൽ ഈ റൂട്ടുകളിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തും. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കുന്നവർ മുൻകൂട്ടി യാത്ര പുറപ്പെടണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
സുരക്ഷ മുൻനിർത്തി നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനങ്ങളുടെ പാർക്കിങ് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ റൂട്ടുകളിലെ വഴിതിരിച്ചുവിടലുകൾ താഴെ പറയുന്ന പ്രകാരമാണ്: * കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകേണ്ട
വാഹനങ്ങൾ: മലാപ്പറമ്പ് – മെഡിക്കൽ കോളജ് – കുറ്റിക്കാട്ടൂർ – പെരുവയൽ – ഊർക്കടവ് പാലം – എടവണ്ണപ്പാറ – കൊണ്ടോട്ടി വഴിയോ അല്ലെങ്കിൽ വെങ്ങാലി – ബീച്ച് റോഡ് – മീഞ്ചന്ത – രാമനാട്ടുകര – കാക്കഞ്ചേരി വഴിയോ യാത്ര ചെയ്യേണ്ടതാണ്.
* റെയിൽവേ സ്റ്റേഷൻ, ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ: വെസ്റ്റ്ഹിൽ – ചുങ്കം – ഭട്ട് റോഡ് ബീച്ച് വഴിയോ, ക്രിസ്ത്യൻ കോളജ് വെസ്റ്റ് – ഗാന്ധി റോഡ് ജംക്ഷൻ വഴിയോ, പന്നിയങ്കര – പുഷ്പ ജംക്ഷൻ – ഫ്രാൻസിസ് റോഡ് വഴിയോ പോകാവുന്നതാണ്.
* കുന്നമംഗലം ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ: കാരന്തൂർ – മൂഴിക്കൽ – മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി നഗരത്തിലേക്ക് പ്രവേശിക്കണം.
* കുറ്റിക്കാട്ടൂർ – മെഡിക്കൽ കോളജ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: കോവൂർ – ഇരിങ്ങാടൻ പള്ളി ജംക്ഷൻ – പൂളക്കടവ് ജംക്ഷൻ – മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി നഗരത്തിലേക്ക് എത്തേണ്ടതാണ്.
* മലപ്പുറം, യൂണിവേഴ്സിറ്റി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: രാമനാട്ടുകര – ഫറോക്ക് – ചെറുവണ്ണൂർ – മീഞ്ചന്ത വഴി നഗരത്തിലേക്ക് പ്രവേശിക്കണം.
* പെരുമണ്ണ, പന്തീരാങ്കാവ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: മാങ്കാവ് ജംക്ഷൻ – ലുലു ജംക്ഷൻ – പുതിയറ വഴി സിറ്റിയിലേക്ക് പ്രവേശിക്കണം.
* സിറ്റിയിൽ നിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ: സ്റ്റേഡിയം ജംക്ഷൻ – പുതിയറ – കുതിരവട്ടം റോഡ് – പൊറ്റമ്മൽ – പാലാഴി റോഡ് – കെ.ടി.താഴം – മഠത്തിൽ മുക്ക് – ചേവായൂർ വഴി പോകണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

