പശ്ചിമേഷ്യയിൽ പരിഹാരമില്ലാതെ തുടരുന്ന സംഘർഷത്തിനു പിന്നാലെ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി തീവിലയും. ഇറാൻ യുദ്ധത്തിനു പിന്നാലെ ഇന്ത്യ, യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ വിലക്കയറ്റത്തോത് നിയന്ത്രണമില്ലാതെ കുതിക്കുകയാണെന്നു നിക്ഷേപകർക്ക് ആശങ്ക.
ഇന്നലെ പുറത്തു വന്ന യുഎസ് ചില്ലറ വിലക്കയറ്റത്തോത് നിക്ഷേപകരുടെ പ്രതീക്ഷയ്ക്കു മുകളിലായിരുന്നു. ഇന്ത്യയിലെ മൊത്ത വിലക്കയറ്റത്തോതും പിടിവിട്ടു കുതിച്ചു.
ഈ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് ഇനിയും ഉയർത്തിയേക്കുമെന്ന ആശങ്കയും ശക്തമായി. നിക്ഷേപം കുമിഞ്ഞു കൂടിയിട്ടും കാര്യമായ വരുമാനമില്ലാത്തത് എഐ മേഖലയിലെ കമ്പനികളെയും കനത്ത നഷ്ടത്തിലാക്കിയിട്ടുണ്ട്.
ഇന്നലെ യുഎസ് വിപണികൾ കനത്ത ഇടിവിലായിരുന്നു. ഇന്ന് ഏഷ്യൻ വിപണികളിലേക്കും ചുവപ്പു രാശി പടർന്നിട്ടുണ്ട്.
സിംഗപ്പൂർ രജിസ്ട്രേഷനുള്ള ചരക്കു കപ്പൽ ഹോർമുസിൽ ആക്രമിക്കപ്പെട്ടതു മേഖലയിലെ സംഘർഷം രൂക്ഷമാക്കുമെന്നും നിക്ഷേപകർക്ക് ആശങ്കയുണ്ട്. ഡീസലിൽ കത്തി വിലക്കയറ്റം നവംബർ മൂന്നിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി യുഎസിലെ ചില്ലറ വിലക്കയറ്റത്തോത്.
സെപ്റ്റംബറിലെ വിലക്കയറ്റത്തോത് തൊട്ടുമുൻ മാസത്തേക്കാൾ 0.06 ശതമാനം വർധിച്ച് 3.7 ശതമാനത്തിലെത്തി. 3.4 ശതമാനത്തിൽ വിലക്കയറ്റം ഒതുങ്ങുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
എന്നാൽ ഡീസൽ വില 9.1 ശതമാനം വർധിച്ചതാണ് തിരിച്ചടിയായത്. വിലക്കയറ്റം ഡീസലിനു പുറമെ മറ്റ് മേഖലകളെക്കൂടി ബാധിച്ചതായും റിപ്പോർട്ട് പറയുന്നു.
വരുന്നു പലിശ ഭൂതം ഇതോടെ ഒക്ടോബർ 27-28 തീയതികളിൽ നടക്കുന്ന യുഎസ് ഫെഡ് യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് വർധിക്കാനുള്ള സാധ്യത കൂടി. മൂന്നു വർഷത്തിനിടെ കഴിഞ്ഞ മാസമാണ് ഫെഡ് റിസർവ് പലിശ നിരക്കിൽ 0.25 ശതമാനം വർധന വരുത്തിയത്.
എന്നാൽ ഒക്ടോബർ യോഗത്തിൽ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കുറവാണെന്നും ഡിസംബറിൽ നിരക്ക് 0.25 ശതമാനം കൂട്ടുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. നിരക്ക് വീണ്ടും ഉയർത്തുന്നത് ഇന്ത്യ പോലുള്ള എമേർജിങ് വിപണികൾക്ക് തിരിച്ചടിയാണ്.
നിക്ഷേപകർ കൂടുതൽ പലിശ വരുമാനം കിട്ടുന്ന യുഎസ് കടപത്രങ്ങളിലേക്ക് തിരിയാൻ ഇന്ത്യൻ ഓഹരി നിക്ഷേപങ്ങൾ വിറ്റൊഴിവാക്കും. അടുത്ത ദിവസങ്ങളിൽ യുഎസിൽ നിന്ന് പുറത്തു വരുന്ന കൂടുതൽ സാമ്പത്തിക കണക്കുകൾ പലിശ നിരക്കിൽ കൂടുതൽ വ്യക്തത നൽകും.
ഹോർമുസ് വീണ്ടും സംഘർഷത്തിലേക്ക്? അതേസമയം, ഹോർമുസിൽ വാണിജ്യ കപ്പലുകൾക്ക് നേേര നടക്കുന്ന ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം സിഗപ്പൂർ രജിസ്ട്രേഷനുള്ള ചരക്കുകപ്പൽ ആക്രമണത്തിൽ തകർന്നു.
കപ്പലിലെ 21 ജീവനക്കാർ സുരക്ഷിതരാണ്. ഇതിനു പിന്നാലെ പാക്കിസ്ഥാൻ അടക്കമുള്ള വിവിധ രാജ്യങ്ങൾ മേഖലയിൽ നാവിക ജാഗ്രത പ്രഖ്യാപിച്ചു.
ഹോർമുസിലെ നാവിക മൈനിൽ തട്ടിയാണ് കപ്പൽ തകർന്നതെന്നാണ് ഇറാന്റെ വാദം. എന്നാൽ ഇത് സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല.
മേഖലയിലെ കപ്പൽ നീക്കം തടയാൻ ഇറാൻ നടത്തുന്ന ‘സൈക്കളോജിക്കൽ ഓപറേഷൻ’ ആണെന്നാണ് ഏജൻസികൾ കരുതുന്നത്. അതേസമയം, ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണം മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ഹോർമുസിൽ യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിക്കാൻ വിരലുകൾ എണ്ണി കാത്തിരിക്കുകയാണെന്നും ഇറാന്റെ മുന്നറിയിപ്പും നിർണായകമാണ്. ലാഭമെടുപ്പിൽ വീണ് ഓഹരികൾ ഇന്നലെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തൊട്ടുമുൻ ദിവസത്തെ കുതിപ്പിന്റെ നേട്ടമെടുക്കാൻ നിക്ഷേപകർ കൂട്ടത്തോടെ എത്തിയതോടെയാണ് ഇരു സൂചികകളും ചുവപ്പിലേക്ക് മാറിയത്. ക്രൂഡോയിൽ വില ബാരലിന് 107 ഡോളർ നിലവാരത്തിൽ തുടരുന്നതും രാജ്യത്തെ മൊത്തവിലക്കയറ്റത്തോത് കുതിച്ചതും നിക്ഷേപകരെ ജാഗ്രതയിലാക്കി.
വിപണി പ്രതീക്ഷിച്ചതിനേക്കാൾ കൂടിയ മൊത്തവിലക്കയറ്റം സർക്കാർ കടപത്രങ്ങളിൽ നിന്നുള്ള നേട്ടം വർധിപ്പിച്ചു. അടിസ്ഥാന പലിശ നിരക്ക് ഇനിയും കൂട്ടിയേക്കുമെന്നുമുള്ള പ്രതീക്ഷയും ശക്തമായി.
ഇതാണ് ഓട്ടോ, പ്രൈവറ്റ് ബാങ്ക്, മെറ്റൽ എന്നീ മേഖലകളെ സാരമായി ബാധിച്ചതെന്നാണ് വിലയിരുത്തൽ. 99.22 പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 22,622.70ലാണ് ക്ലോസ് ചെയ്തത്.
സെൻസെക്സ് 251.89 പോയിന്റ് നഷ്ടത്തിൽ 72,781.89ലുമെത്തി. നിഫ്റ്റി മിഡ്ക്യാപ് 0.08 ശതമാനവും സ്മോൾക്യാപ് 0.32 ശതമാനവും ഇടിവിലായി.
കരുത്തൻ രൂപ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മുന്നേറ്റം തുടരുകയാണ്. ഇന്നലെ വ്യാപാരത്തിനിടെ ഒരു വേള ഡോളറിനെതിരെ 94.75 എന്ന നിലയിലെത്തി.
എന്നാൽ ഇറക്കുമതി കമ്പനികളിൽ നിന്നുള്ള ഡിമാൻഡ് ശക്തമായതോടെ 13 പൈസ നേട്ടത്തിൽ 95.15ലാണ് ക്ലോസിങ്. ഇത് ഒരുമാസത്തെ ഉയർന്ന നിലയാണ്.
ഊഹക്കച്ചവടം നിയന്ത്രിക്കാനുള്ള ആർബിഐ നടപടികളും കറൻസി വിപണിയിലെ ഇടപെടലുകളുമാണ് നിർണായകമായത്. ഓഹരി വിപണി നിക്ഷേപകർക്കുള്ള ക്യാപിറ്റൽ ഗെയിൻ ടാക്സ് നീക്കുമെന്ന ധനമന്ത്രി നിർമല സീതീരാമന്റെ പ്രസ്താവനുമായി ചേർന്നു നിൽക്കുന്ന നിലപാടാണ് ആർബിഐയേക്കുമെന്ന് കഴിഞ്ഞ ദിവസം ഗവർണർ സഞ്ജയ് മൽഹോത്ര സൂചിപ്പിച്ചിരുന്നു.
ഇതും നിർണായകമായി. ഇന്ത്യൻ ഓഹരിയുടെ ആശങ്ക സൂചികയായ ‘വിക്സ്’ 3.58% വർധിച്ച് 14.62ലെത്തി.
വിപണി കൂടുതൽ ജാഗ്രതയിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം, ഇന്നും ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെയോ കാര്യമായ നേട്ടമില്ലാതെയോ വ്യാപാരം തുടങ്ങാനാണ് സാധ്യത.
ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം നെഗറ്റീവാണ്. ഇന്നലെ അമേരിക്കൻ വിപണിയിലും ഇന്ന് ഏഷ്യൻ വിപണികളും നഷ്ടത്തിലായതും ഇന്ത്യൻ സൂചികകളെ സ്വാധീനിച്ചേക്കും.
അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടിയതും നിർണായകമാണ്. ടെക് ഭൂതം അമേരിക്കൻ ഓഹരി വിപണി സൂചികകളും ഇന്നലെ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെപ്റ്റംബറിലെ വിലക്കയറ്റത്തോത് പ്രതീക്ഷിച്ചതിനേക്കാൾ വർധിച്ചതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കമ്പനികൾ നേരിട്ട കനത്ത നഷ്ടവുമാണ് കാരണം.
എസ് ആൻഡ് പി 1.11 ശതമാനം നഷ്ടത്തിലായി. നാസ്ഡാക് 1.88 ശതമാനവും ഡോ സൂചിക 0.09 ശതമാനവും ഇടിവു നേരിട്ടു.
വിലക്കയറ്റത്തിനൊപ്പം എഐ മേഖലയിലെ കമ്പനികൾ വളർച്ചയ്ക്കായി അളവിൽ കൂടുതൽ വായ്പ ഉപയോഗിക്കുകയാണെന്ന റിപ്പോർട്ടുകളും തിരിച്ചടിയായി. എഐ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വലിയ നിക്ഷേപമാണ് വേണ്ടി വരുന്നത്.
എന്നാൽ ഇതിനു അനുസരിച്ചുള്ള റിട്ടേൺ ലഭിക്കുന്നുമില്ല. ഇതോടെ കോർവീവ് പോലുള്ള കമ്പനികളുടെ ഓഹരി 15 ശതമാനമാണ് ഇടിഞ്ഞത്.
ഒറാക്കിൾ 9 ശതമാനവും നഷ്ടത്തിലായി. മൈക്രോൺ ടെക്നോളജി, അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്, സാൻഡിസ്ക്, ഇന്റൽ തുടങ്ങിയ ചിപ്് നിർമാതാക്കൾക്കും നഷ്ടമായിരുന്നു ഫലം.
ഇതിനു പുറമെ അമേരിക്കൻ ബാങ്കിങ് ഭീമനായ ബാങ്ക് ഓഫ് അമേരിക്കയുടെ ഓഹരികളും കുത്തനെ ഇടിഞ്ഞു. മൂന്നാം പാദത്തിൽ പ്രതീക്ഷിച്ച വരുമാനം നേടാനാവാതെ പോയതാണ് തിരിച്ചടിയായത്.
സംശയകരമായ ഇടപാടുകൾ റിപ്പോർട്ടു ചെയ്യാൻ വീഴ്ച വരുത്തിയതിന് കനത്ത പിഴ ലഭിച്ചതും ബാങ്ക് ഓഫ് അമേരിക്കയ്ക്ക് തിരിച്ചടിയായി. അമേരിക്കൻ ഓഹരിയുമായി ബന്ധപ്പെട്ട
ഫ്യൂച്ചറുകളും ഇന്ന് ഇടിവിലാണ്. വിപണി കൂടുതൽ സമ്മർദത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്.
ഏഷ്യയിലും ചുവപ്പുരാശി യുഎസ് ടെക് ഓഹരികളിലുണ്ടായ കനത്ത ഇടിവിലും പലിശപ്പേടിയും ഏഷ്യൻ ഓഹരി സൂചികകളെയും കനത്ത നഷ്ടത്തിലാക്കി. കൊറിയൻ കോസ്പി സൂചിക 7 ശതമാനത്തിലേറെ ഇടിഞ്ഞു.
ജപ്പാനിലെ നിക്കെയ് സൂചിക 4 ശതമാനവും. ഷാൻഹായ് ഹോങ്കോങ് സൂചികകളും ഒരു ശതമാനത്തിലേറെ നഷ്ടത്തിലാണ്.
കൊറിയൻ ടെക് ഭീമൻ എസ്കെ ഹൈനിക്സ് 10 ശതമാനം നഷ്ടത്തിലായി. മറ്റ് ചിപ്പ് നിർമാതാക്കളായ എൽജി ഇന്നോടെക്, സോൾ സെമിക്കണ്ടക്ടർ എന്നിവയും കനത്ത നഷ്ടത്തിലാണ്.
ജപ്പാനിൽ ടെക് ഇൻവെസ്റ്റ്മെന്റ് കമ്പനിയായ സോഫ്റ്റ് ബാങ്ക് 8 ശതമാനത്തോളം ഇടിഞ്ഞു. എഐയുമായി ബന്ധപ്പെട്ട
മിക്ക കമ്പനികളും ഇടിവിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

