ദില്ലിയിൽ എൻഎസ്യു പ്രവർത്തക ആതിര നൽകിയ പരാതിയിൽ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് ഇതുവരെയും കേസെടുക്കാൻ തയ്യാറായിട്ടില്ല. ഇന്നു വൈകുന്നേരത്തിനുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ രാഹുൽഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കൾ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്യാനാണ് നിലവിലെ നീക്കം.
എന്നാൽ, ആതിരയുടെ പരാതിയിൽ കേരളത്തിൽ ഇതിനോടകം തന്നെ ഔദ്യോഗികമായി കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ദില്ലി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പരാതി നൽകിയിട്ടും ദില്ലി പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും, നിലവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ ആതിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറുവശത്ത്, കോക്ക്റോച്ച് ജനത പാർട്ടിയുടെ നാളത്തെ പ്രതിഷേധ പരിപാടികൾ തടയുന്നതിന്റെ ഭാഗമായി കൊണാട്ട് പ്ലേസിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും പൊലീസ് പൂർണ്ണമായി സീൽ ചെയ്യും.
സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതലുകളും വിലയിരുത്തുന്നതിനായി ഉന്നതതല പൊലീസ് യോഗം ഇന്ന് ചേരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

