സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നിർണായക **സരൾ കേരള ബില്ല്** ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇതുസംബന്ധിച്ച പദ്ധതിക്ക് ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശൻന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഔദ്യോഗികമായി അംഗീകാരം നൽകിയിരുന്നു.
കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുക, വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും കാലതാമസമില്ലാതെ കൃത്യസമയത്ത് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ‘വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ, വൺ ഡോക്യുമെന്റ്’ എന്ന ആശയത്തിന് രൂപം നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സംരംഭങ്ങൾക്ക് വേണ്ട എല്ലാ അനുമതികളും ഒരൊറ്റ ചാനലിലൂടെ ലഭ്യമാക്കുന്നതിനായി പ്രത്യേകമായി ‘സിംഗിൾ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി’ രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നിലവിലുള്ള 19 നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

