കര്‍ണാടകയിലെ ബെലഗാവിയില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ വലിയ ദുരന്തത്തില്‍ ഒരു കുടുംബത്തിലെ നാല് പേര് ജീവന് വെടിഞ്ഞു. ബെലഗാവി ചാവട് ഗല്ലിയില്‍ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ സംഭവം അരങ്ങേറിയത്.
അപകടത്തില്‍ കടുത്ത പരിക്കുകളേറ്റ മറ്റ് രണ്ടുപേര്‍ നിലവില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. ഗജാനന്‍ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷന് ദാമോനെ (21) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
ദുരന്തം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നിലവില്‍ വിദഗ്ധ ചികിത്സ നല്കിവരികയും ചെയ്യുന്നുണ്ട്.
വീടിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന റഫ്രിജറേറ്റര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഇതിനെത്തുടര്‍ന്ന് വീടിനുള്ളില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്നുമാണ് സംഭവസ്ഥലത്തുനിന്നുള്ള പ്രാഥമിക വിവരം ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

