കോട്ടയം: ജില്ലയിൽ തുടർച്ചയായ പവർകട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐ രംഗത്ത്. അയർക്കുന്നം കെഎസ്ഇബി ഓഫിസിനു മുന്നിലാണ് സിപിഐ അയർക്കുന്നം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
സമരത്തിന്റെ ഉദ്ഘാടനം സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല് നിർവഹിച്ചു. സിപിഐ അയർക്കുന്നം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാജി കൊടുവത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം ചന്ദ്രിക സോമൻ സ്വാഗതം ആശംസിച്ചു. യോഗത്തെ അഭിസംബോധന ചെയ്ത് എഐടിയുസി പുതുപ്പള്ളി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.ടി.ശശീന്ദ്രനാഥ് സംസാരിച്ചു.
തുടർന്ന് എഐടിയുസി പുതുപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം മോനായി ചെറുവീട്ടിൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. മഹിളാസംഘം പുതുപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം സോണി ദാസ്, എഐടിയുസി മണ്ഡലം കമ്മിറ്റി അംഗം മനോജ്, പാർട്ടി ലോക്കൽ കമ്മിറ്റി അംഗം വിജീഷ് എന്നിവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

