കൊച്ചി: ശതാബ്ദി ആഘോഷങ്ങളുടെ നിറവിലേക്ക് അഗതികളുടെ സഹോദരിമാരുടെ സന്യാസിനിസമൂഹം (സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് – എസ്ഡി). ആലുവ തോട്ടുമുഖം എസ്ഡി ജനറലേറ്റില്‍ ഈ മാസം 18 മുതല്‍ 24 വരെയാണ് വിപുലമായ പരിപാടികളോടെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി, 41 വര്‍ഷം എസ്ഡി ഡയറക്ടറായി സേവനം അനുഷ്ഠിച്ച മോണ്‍. ജോര്‍ജ് വല്യാറമ്പത്ത് സ്ഥാപിച്ച മര്‍ത്താസ് സഹോദരിമാരുടെ സംഗമവും വിശുദ്ധ കുര്‍ബാനയും 18-ാം തീയതി നടക്കും.
നിലവില്‍ നവതിയുടെ നിറവിലാണ് മര്‍ത്താസ് സഹോദരിമാര്‍. തുടര്‍ന്ന് 19-ാം തീയതി കൃതജ്ഞതയോടെയുള്ള ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ചടങ്ങിന്റെ ഭാഗമായി നൂറോളം അതിഥി തൊഴിലാളികളെയും അവരുടെ അധ്വാനത്തെയും ആദരിക്കുന്ന പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

