കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ദാരുണ അന്ത്യം. ചെങ്ങന്നൂർ കൊട്ടാരത്തിൽപടി ഭാഗത്ത് രാത്രി ഏഴരയോടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്.
മുഹമ്മ തോട്ടത്തുശേരി സ്വദേശിയായ എം.പി. മനോജ് (52) ആണ് മരണപ്പെട്ടത്.
എബി സ്വിച്ചിന്റെ തകരാർ പരിഹരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതന്റെ ഭാര്യ സിന്ധുവാണ്. മക്കൾ: റോബിൻ, റോഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

