ഇടുക്കി ജില്ലയിലെ ഉൾപ്രദേശമായ ഇടമലക്കുടിയിൽ റോഡ് സൗകര്യമില്ലാത്തതിനെ തുടർന്ന് രോഗിയായ വയോധികയെ നാട്ടുകാർ മഞ്ചൽകെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ മീൻമുട്ടിക്കുടി സ്വദേശിനിയായ 55 കാരി പൂമണിയെയാണ് സമീപവാസികൾ ചേർന്ന് തുണിയും കമ്പുകളും ഉപയോഗിച്ച് മഞ്ചൽകെട്ടി പേറി ആശുപത്രിയിൽ എത്തിച്ചത്.
വളയംപാറ ഉന്നതിയിലെ ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു പൂമണി. കഴിഞ്ഞ രണ്ടു ദിവസമായി കടുത്ത വയറിളക്കത്തെ തുടർന്ന് അവശയായിരുന്ന ഇവരെ വാഹന ഗതാഗതം സാധ്യമാകാത്തതിനെത്തുടർന്ന് സൊസൈറ്റിക്കുടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മഞ്ചലിൽ കിടത്തി ചുമക്കുകയായിരുന്നു.
ആശുപത്രിയിൽ ആവശ്യമായ ചികിത്സ നൽകിയതിനെ തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ട ഇவர்களை പിന്നീട് ആണ്ടവൻകുടിയിലുള്ള ബന്ധുവിന്റെ വീത്തിലേക്ക് മാറ്റിയതായി നാട്ടുകാർ അറിയിച്ചു.
വളയംകുടിയിൽ നിന്നും സൊസൈറ്റിക്കുടിയിലേക്കുള്ള മൺറോഡ് നിലവിലുള്ള മഴക്കാലത്ത് പൂർണ്ണമായും തകർന്നു തരിപ്പണമായിരിക്കുകയാണ്. ഞാവൽപാലം എന്ന പ്രദേശത്ത് പുതിയ പാലം നിർമ്മിക്കണമെന്ന ഇടമലക്കുടിയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം ഇതുവരെയും അധികൃതർ പരിഹരിച്ചിട്ടില്ല.
പ്രദേശത്ത് വാഹനങ്ങൾ എത്തുവാൻ യാതൊരു വഴിയുമില്ലാത്തതിനാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും കാൽനടയായി ചുമന്നുകൊണ്ടുപോകുക മാത്രമാണ് നിലവിലുള്ള ഏക പോംവഴി. ഇതിനു മുൻപും സമാനമായ രീതിയിൽ കൂടല്ലാർകുടി സ്വദേശിയായ 75 കാരനായ മലയപ്പൻ എന്നയാളെയും സമാനമായ ദുരിത സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

