കിച്ചു സുധി- രേണു വിഷയത്തിൽ ഇടപെട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി ബിഷപ്പ് നോബിൾ ഫിലിപ്പ് രംഗത്ത്. തന്നെ ചാട്ടവാർ കൊണ്ട് അടിക്കണമെന്നും മുഖം ഇടിച്ചുപൊളിക്കണമെന്നും പരാമർശിച്ച യുട്യൂബർ സായ് കൃഷ്ണയ്ക്കെതിരെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ബിഷപ്പ് നോബിൾ ഫിലിപ്പിന്റെ വാക്കുകൾ ഇങ്ങനെ: “എന്റെ മുഖം അടിച്ച് പൊളിക്കണമെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ എന്ന് ബിഷപ്പ് പറയുന്നു. തന്റെ വീടിന്റെ ലൊക്കേഷൻ അയച്ച് തരാമെന്നും നേരിട്ട് വന്ന് അടിച്ചോളൂവെന്നും സായിയോട് പറഞ്ഞ ബിഷപ്പ്, തന്റെ വായടപ്പിക്കാൻ ശ്രമിക്കരുതെന്നും അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യത്താണ് താൻ ജീവിക്കുന്നതെന്നും പറഞ്ഞു.വീട്ടില്‍ വന്ന് ചോദിക്കുന്നവര്‍ക്ക് ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്.
പലകാര്യങ്ങള്‍ക്കും. എന്നെ വേദനിപ്പിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ദുഃഖിപ്പിക്കുന്ന പല കാര്യങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. പ്രഷര്‍ ഹൈ ആയിട്ട് നിന്ന് തലവേദന എടുത്ത് ദുഃഖിച്ചിരിക്കുന്ന സമയത്ത് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് വേദനയോടെ മറുപടി കൊടുത്തിട്ടുണ്ട്.
ഒരാളെ പുകഴ്ത്താനും മറ്റൊരാളെ ഇകഴ്ത്താനും ആണെന്ന് പറഞ്ഞ് കേരളത്തിലെ ഒരു വിഭാഗം യുട്യൂബേഴ്സ്. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് എന്നെ ഭയങ്കരമായ രീതിയില്‍ എന്റെ ചോര വലിച്ച് കൂടിക്കുന്ന, കീറി മുറിക്കുന്ന, അനുഭവത്തിലൂടെ കൊണ്ടുപോകുന്ന ഒരുവിഭാഗം യുട്യൂബേഴ്സ് ഉണ്ട്.
സായ് കൃഷ്ണ തന്നെ എന്നെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. കണ്ടന്റുകള്‍ക്ക് വേണ്ടി മാറിയും തിരിഞ്ഞും സംസാരിക്കുന്നു.
എല്ലാ തെളിവും എന്റെ കയ്യിലുണ്ട്. പല യുട്യൂബേഴ്സും എന്നെ ഗ്രൂപ്പ് കോള്‍ ചെയ്യുമായിരുന്നു.
എന്തിന് വേണ്ടിയെന്ന് എനിക്കറിയില്ല. അവരത് റെക്കോര്‍ഡ് ചെയ്യുമായിരുന്നുവെന്ന് അടുത്തിടെ ആണ് അറിയുന്നത്.
എനിക്കെതിരായ സമയങ്ങളില്‍ അതെടുത്തിട്ട് എന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. അവരോട് ഞാന്‍ തെളിവുകള്‍ അടക്കം പുറത്തുവിടും.
ഞാന്‍ എന്റേതായ രീതിയില്‍ മുന്നോട്ട് പോകുന്ന ആളാണ് ഞാന്‍.സായ് കൃഷ്ണയോട് എനിക്ക് പറയാനുള്ളത്. എന്റെ മുഖം അടിച്ച് പൊളിക്കണമെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ.
അത് മാത്രമെ എനിക്ക് പറയാനുള്ളു. എനിക്ക് നിങ്ങളോട് പകയോ ദേഷ്യമോ എനിക്കില്ല.
ചാട്ടവാറ് കൊണ്ട് അടിക്കണമെന്നാണ് നിങ്ങള്‍ പറഞ്ഞത്. ഒരുപാട് ആരോഗ്യപ്രശ്നം ഉള്ള ആളാണ് ഞാന്‍.
ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ. എല്ലാം ഞാൻ ഡൗൺലോർഡ് ചെയ്ത് വച്ചിട്ടുണ്ട്.
അദ്ദേഹത്തിന് അടിക്കണമെങ്കിൽ എന്റെ വീട് ചങ്ങനാശ്ശേരിയാണ്. ഞാൻ ലൊക്കേഷൻ അയച്ച് തരാം നേരിട്ട് വന്ന് അടിച്ചോളൂ.
പക്ഷേ എന്റെ വായടപ്പിക്കാൻ ശ്രമിക്കരുത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യത്താണ് ഞാൻ ജീവിക്കുന്നത്.
യുട്യൂബേഴ്സിന്റെ ചെലവിൽ അല്ല ഞാൻ ജീവിക്കുന്നത്. ആരുടേയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട.” തനിക്കെതിരെയുള്ള ബ്ലാക്ക് മെയിലിംഗ് ശ്രമങ്ങളെ നിയമപരമായും തെളിവുകൾ നിരത്തിയും നേരിടുമെന്നും ബിഷപ്പ് വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യപരമായ അവകാശമാണെന്നും ആരുടെയും സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

