തൃശൂർ ജില്ലയിലെ മണ്ണുത്തിയിൽ വൻ തോതിൽ അനധികൃത സ്പിരിറ്റ് പിടികൂടി. കാളത്തോട്ട് വാടകവീട്ടിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനുകളിലും വീട്ടിനുള്ളിലുമായി സൂക്ഷിച്ചിരുന്ന 3399 ലീറ്റർ സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ചിരുന്ന കുന്നത്തങ്ങാടി സ്വദേശി അജയ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ണുത്തി – തൃശൂർ പാതയോരത്തുള്ള വീടിന്റെ പരിസരത്താണ് പരിശോധന നടന്നത്.
വെള്ളിയാഴ്ച രാത്രിയിലാണ് മണ്ണുത്തി പൊലീസും തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി ഈ റെയ്ഡ് സംഘടിപ്പിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇതിൽ 60 കന്നാസുകൾ വാഹനങ്ങളിൽ നിന്നും ബാക്കിയുള്ളവ വീടിനുള്ളിൽ നിന്നുമാണ് കണ്ടെടുത്തത്.
പരിശോധനയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനായി, കശുവണ്ടിയുടെ തൊണ്ടും മറ്റ് അവശിഷ്ടങ്ങളും നിറച്ച ചാക്കുകൾക്ക് അടിയിലാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. മണ്ണുത്തി എസ്ഐ കെ.
ശ്രീഹരി, എസ്ഐമാരായ വിനു കുര്യാക്കോസ്, സന്തോഷ് ജോർജ്, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ വൈശാഖ്, സംഗീത്, സ്ടീവോ, ഡബ്ല്യുസിപിഒ രഞ്ജിനി, സിപിഒ മാഹിൻ എന്നിവരടങ്ങുന്ന സംഘമാണ് ഈ സുപ്രധാന റെയ്ഡിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

