ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിലപാട് കടുപ്പിച്ച് കെഎസ്യു.
വിഷയത്തിൽ മുഖ്യമന്ത്രി ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
“നെറികേടുകൾക്ക് നേരെ വിരൽചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരു കൂട്ടം ധിക്കാരികളെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ” എന്ന് അദ്ദേഹം കുറിച്ചു. ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ അഴിമതിയും പക്ഷപാതിത്വവും നടന്നുവെന്ന കെഎസ്യുവിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് നേതൃത്വം കൂടുതൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. അതേസമയം, നിയമനങ്ങളിലെ അവ്യക്തത ചൂണ്ടിക്കാട്ടി ലോയേഴ്സ് കോൺഗ്രസും സർക്കാരിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളിക്കൊണ്ടാണ് സംഘടനയുടെ നിലപാട്. നിയമന നടപടികളിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുവെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ വിഷയം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

