ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നു. അറ്റ്ലാന്റയാണ് ഈ നിർണായക മത്സരത്തിന് വേദിയാകുന്നത്.
ന്യൂയോർക്കിൽ നടക്കുന്ന ആദ്യ സെമിയിൽ സ്പെയിനിന്റെ എതിരാളികൾ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. ചരിത്രപരമായ വൈരത്തിന് സാക്ഷ്യം വഹിച്ച വേദിയാണ് അർജന്റീന-ഇംഗ്ലണ്ട് പോരാട്ടങ്ങൾ.
1986-ലെ ലോകകപ്പ് സെമി ഫൈനലിലാണ് ഇരുടീമുകളും അവസാനമായി നേർക്കുനേർ വന്നത്. ഡീഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദ ഗോളും, നൂറ്റാണ്ടിന്റെ ഗോളും പിറന്ന ആ മത്സരം 2-1 എന്ന സ്കോറിനാണ് അർജന്റീന സ്വന്തമാക്കിയത്.
ആ ചരിത്ര നിമിഷങ്ങൾ ഇന്നും ഫുട്ബോൾ ആരാധകർക്കിടയിൽ സജീവ ചർച്ചയാണ്. ഈ ലോകകപ്പിൽ അത്ര മികച്ച പ്രകടനമല്ല അർജന്റീന കാഴ്ചവെച്ചത്.
പ്രതിരോധനിരയിലെ പിഴവുകൾ ടീമിന് പലപ്പോഴും തിരിച്ചടിയായിട്ടുണ്ട്. എന്നാൽ നായകൻ ലയണൽ മെസിയുടെ വ്യക്തിഗത മികവാണ് ടീമിനെ സെമി വരെ എത്തിച്ചത്.
സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചാണ് അർജന്റീന സെമിയിലെത്തിയത്. അതേസമയം, നോർവേയെ പരാജയപ്പെടുത്തി മികച്ച ഫോമിൽ തന്നെയാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്.
ജൂഡ് ബെല്ലിങ്ഹാമും ഹാരി കെയ്നും നയിക്കുന്ന ഇംഗ്ലീഷ് നിര മികച്ച ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്. ഇംഗ്ലണ്ട് നിരയിൽ മധ്യനിര താരം ഡെക്ലൻ റൈസിന്റെ പരിക്കിനെ ചൊല്ലി ആശങ്കകൾ ഉയർന്നിരുന്നെങ്കിലും, പരിശീലകൻ തോമസ് ടുഷെൽ അതെല്ലാം തള്ളിക്കളഞ്ഞു.
ടുഷെലിന്റെ വാക്കുകൾ ഇങ്ങനെ: “ഡെക്ലാന് ബുദ്ധിമുട്ടുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അടുത്ത വാട്ടര്‍ ബ്രേക്ക് വരെ തുടരാന്‍ അദ്ദേഹം സമ്മതം മൂളിയിരുന്നു.
എന്നാല്‍ മത്സരം 120 മിനിറ്റിലേക്ക് നീളുകയും എലിയറ്റ് ആന്‍ഡേഴ്സനെ കളത്തില്‍ ഇറക്കാതിരിക്കുകയും ചെയ്താല്‍ പിന്നീട് സബ്സ്റ്റിറ്റിയൂഷനുകളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് ഞാന്‍ ചിന്തിച്ചു. അതുകൊണ്ട് ഞങ്ങള്‍ ആ കടുത്ത തീരുമാനമെടുത്ത് ഡെക്ലാനെ പിന്വലിച്ചക്കുകയായിരുന്നു.
നിലവില്‍ റൈസ് പൂര്‍ണമായും സുഖം പ്രാപിക്കുകയും തിങ്കളാഴ്ച കാന്‍സാസ് സിറ്റിയില്‍ നടന്ന മുഴുവന്‍ പരിശീലന സെഷനിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.” മാൽവിനാസ് യുദ്ധത്തിന്റെ ചരിത്രമുറങ്ങുന്ന കടുത്ത വൈരത്തിനാണ് അറ്റ്ലാന്റ സാക്ഷ്യം വഹിക്കാൻ പോകുന്നത്. കിരീടം നിലനിർത്താനുള്ള ലക്ഷ്യവുമായി ലയണൽ മെസിയും സംഘവും ഇറങ്ങുമ്പോൾ, ദീർഘകാലത്തെ കിരീട
വരൾച്ച അവസാനിപ്പിക്കാൻ ഇംഗ്ലീഷ് പടയും സജ്ജമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

