സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഇത്തരം പ്രവണതകൾ എല്ലാ സീമകളും ലംഘിക്കുന്ന രീതിയിലേക്ക് മാറിയെന്നും അവർ ആശങ്ക പങ്കുവെച്ചു.
ഒരു സ്കൂൾ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മന്ത്രി വിവരിച്ചു. “സ്കൂളിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട
എത്തിയപ്പോഴാണ് എൻറെ ദൃശ്യം പകർത്തുന്നത്. ഇത്രയും കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പോലും മുഖമില്ലാതെ എന്റെ ചിത്രം പകർത്തി.
ഒരു മുതിർന്ന സ്ത്രീയായ എനിക്ക് പോലും അവിടെ സുരക്ഷിതത്വമില്ലായ്മ തോന്നി. ദൃശ്യങ്ങൾ പകർത്തിയ മാനസികാവസ്ഥ എത്ര പൈശാചികമാണ്.” എന്നും മന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവകരമാണെന്നും ഇതിനെതിരെ ശക്തമായ നിയമനിർമ്മാണം അനിവാര്യമാണെന്നും മന്ത്രി അറിയിച്ചു. ഓൺലൈൻ മാധ്യമങ്ങളുടെയും ക്യാമറ കണ്ണുകളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ബിന്ദു കൃഷ്ണ മന്ത്രിയായിരുന്നിട്ടും ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത് സമൂഹത്തിലെ അരക്ഷിതാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

