നടൻ ടിനി ടോമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി.
നടി അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കടവന്ത്ര പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്.
കഴിഞ്ഞ മാസം 30-നാണ് അൻസിബയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദ്ദേശം നൽകിയത്. അൻസിബയ്ക്കെതിരെ നടത്തിയ വർഗീയ പരാമർശവുമായി ബന്ധപ്പെട്ടാണ് കേസ് നിലനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

