പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കി ഇറാനെതിരെ വീണ്ടും ആക്രമണവുമായി യുഎസ്. ഇറാനെ ലക്ഷ്യമാക്കി പുതിയ സൈനിക നടപടികൾ ആരംഭിച്ച വിവരം യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3 മണി മുതൽ ആക്രമണങ്ങൾ ആരംഭിച്ചതായി എക്സിൽ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. ഇതിനുപിന്നാലെ ഇറാനിലെ ബന്ദർ അബ്ബാസിൽ തുടർച്ചയായി മൂന്ന് തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തു.
ഇതിനുപുറമെ തെക്കൻ ഇറാനിലെ ബംപുർ, ചാബഹാർ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ആക്രമണം നടന്ന പ്രദേശങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

