അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതുപ്രകാരം ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നുനല്‍കാനും, ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്.
അതേസമയം, ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഭാവിയില്‍ നടത്താനാണ് തീരുമാനം. ലെബനോണിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇതുവരെ അന്തിമ ധാരണയിലെത്താനായിട്ടില്ലെന്നും, വിഷയത്തില്‍ ഇസ്രയേലും ലെബനോണും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇറാനുമായി മെച്ചപ്പെട്ട നയതന്ത്രബന്ധം സ്ഥാപിക്കാനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ ഡോണള്‍ഡ് ട്രംപ്, എന്നാല്‍ ഈ നീക്കങ്ങള്‍ ഫലം കാണാത്തപക്ഷം തിരിച്ചടിയിലേക്കും ആക്രമണത്തിലേക്കും നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും നല്കി.
സമാധാന കരാര്‍ ഒപ്പിട്ടതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഡോണള്‍ഡ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

