യുപിഎസ്സി (UPSC) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ഗുരുതര ആരോപണവുമായി നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന് ഓഫ് ഇന്ത്യ (NSUI). മെയ് 24-ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും, ഒരു സ്വകാര്യ കോച്ചിങ് സെന്റര്‍ നേരത്തെ പുറത്തുവിട്ട
100 ചോദ്യങ്ങളില്‍ 80 എണ്ണവും യഥാര്‍ത്ഥ ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നുവെന്നും എന്എസ്യുഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാക്കര്‍ ആരോപിച്ചു. ഈ വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും സംഭവത്തില്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ ഉന്നതതല അന്വേഷണം അടിയന്തരമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി ഉദ്യോഗാർത്ഥികളാണ് ഇക്കാര്യത്തിൽ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ പരീക്ഷകളിലൊന്നായ സിവില്‍ സര്‍വീസ് പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്ന് വിനോദ് ജാക്കര്‍ വ്യക്തമാക്കി.
വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയെഴുതുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിതെന്നും, പരീക്ഷാ പ്രക്രിയയുടെ സുതാര്യതയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും എന്എസ്യുഐ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

