കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് അനുവദിച്ച സൗജന്യ യാത്ര ആരംഭിച്ചതിലുള്ള സന്തോഷപ്രകടനത്തിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് അബദ്ധവശാൽ മന്ത്രിയുടെ ദേഹത്ത് വീണത്.
നേരത്തെ, രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ വെച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ആണ് പ്രിയദർശിനി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിന് ശേഷം പദ്ധതിയെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി, ഇത് വലിയൊരു അഭിമാന നിമിഷമാണെന്ന് വ്യക്തമാക്കി.
“അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായി” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്ര കേവലം ഔദാര്യമല്ലെന്നും, ഇതൊരു സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാനുള്ള അവസരമാണിതെന്നും, ഇത് “ഞങ്ങളുടെ സർക്കാരിന്റെ വണ്ടി” എന്ന് അവർക്ക് അഭിമാനത്തോടെ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്ര സൗജന്യമാകുന്നതിലൂടെ മിച്ചം ലഭിക്കുന്ന തുക എന്ത് ചെയ്യണമെന്ന് ഒരു സ്ത്രീ തന്നോട് ചോദിച്ചെന്നും, അതിന് മറുപടിയായി ചിട്ടി ചേരാൻ താൻ ഉപദേശിച്ചുവെന്നും മുഖ്യമന്ത്രി പങ്കുവെച്ചു.
പദ്ധതി കെഎസ്ആർടിസിയെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

