സർവകലാശാലാ വൈസ് ചാൻസലർമാർ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കാൻ വിസമ്മതിച്ച് കെ എം ഷാജി. വിവാദ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ നയങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ കെ എം ഷാജി, എന്നാൽ മൈക്ക് കാണുമ്പോഴെല്ലാം പ്രതികരിക്കേണ്ട ബാധ്യത തനിക്കില്ലെന്നും കൂട്ടിച്ചേർത്തു.
ഹയർ സെക്കണ്ടറി മേഖലയിലെ സീറ്റ് ക്ഷാമത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ വളരെ സങ്കീർണ്ണമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വേഗത്തിൽ പരിഹാരം കാണുക എന്നത് പ്രായോഗികമല്ലെന്നും, തത്കാലം ഈ പ്രതിസന്ധി സഹിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത് സർക്കാരിന്റെ വീഴ്ചയായി വ്യാഖ്യാനിക്കണമെങ്കിൽ അതാകാമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, നിലവിലെ സർക്കാർ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയും കെ എം ഷാജി പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

