കേരള സർക്കാർ വനം-വന്യജീവി വകുപ്പിന്റെ പെരിയാർ ഡിവിഷനും പെരുവന്താനം സെന്റ് ആന്റണീസ് കോളജും സംയുക്തമായി വിദ്യാർഥികൾക്കായി ഏകദിന കരിയർ ഗൈഡൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുഴിമാവ് ഇ.സി.ഡി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പീരുമേട് വനം-വന്യജീവി ഡിവിഷൻ വിദ്യാഭ്യാസ വകുപ്പ് ഓഫിസർ സുനിൽ.സി.ജി ഉദ്ഘാടനം ചെയ്തു.
ആധുനിക കാലഘട്ടത്തിലെ തൊഴിലധിഷ്ഠിത കോഴ്സുകളെക്കുറിച്ചും കരിയർ സാധ്യതകളെക്കുറിച്ചും പ്രമുഖ കരിയർ കൺസൾട്ടന്റും, മോട്ടിവേഷനൽ സ്പീക്കറും, എഴുത്തുകാരനുമായ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ക്ലാസ് നയിച്ചു.
വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകളുടെ സാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. കൂടാതെ, ലക്ഷ്യബോധം എന്ന വിഷയത്തിൽ ജിനു തോമസ്, വ്യക്തിത്വ വികസനത്തെക്കുറിച്ച് നാൻസി ഡിക്രൂസ്, അഭിരുചി പരീക്ഷാ രീതികളെക്കുറിച്ച് അശ്വനി ജെയ്സി എന്നിവരും സംസാരിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലംമ്പള്ളി, ജിനു തോമസ്, നാൻസി ഡിക്രുസ്, മോനിഷ.എം.മോഹനൻ, അശ്വനി ജയ്സി എന്നിവർ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് കരിയർ കൗൺസിലിംഗും ഉപരിപഠനത്തിനായുള്ള മാർഗനിർദേശങ്ങളും ലഭ്യമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

