ഹ്യൂമർ, ഫാൻ്റസി ജോണറിൽ ഒരുങ്ങുന്ന ‘തേവർ’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലായി പൂർത്തിയായി. ഹൊറൈസൺ എൻ്റർടെയ്ന്മെന്റിന്റെ ബാനറിൽ രാജൻ മൊട്ടമ്മൽ (തളിപ്പറമ്പ്) നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിജിഷ് സഹദേവനാണ്.
അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. കേരള- തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും ഒത്തുചേരുന്ന മൂന്ന് യുവാക്കളുടെ ലക്ഷ്യങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
ഇവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അത്ഭുത സിദ്ധിയുള്ള ഒരു പ്രതിമയും, അതിനെത്തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ധ്യാൻ ശ്രീനിവാസൻ, ഷെഹീൻ സിദ്ദിഖ്, പുതുമുഖം ഡോ.
റോഷൻ രാജ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടറായ റോഷൻ രാജ്, നിർമ്മാതാവ് മൊട്ടമ്മൽ രാജന്റെ മകൻ കൂടിയാണ്.
ക്രിസ്റ്റി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് സിനിമാ മേഖലയിലെ പ്രമുഖരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ‘തേവർ’ അണിയിച്ചൊരുക്കുന്നത്. തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഖദ, ഷാജു ശ്രീധർ, മേജർ രവി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട
രാജേന്ദ്രൻ, വയ്യാപുരി, ഐശ്യര്യ, പൂജ റാം, ഡാനി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഔസേപ്പച്ചൻ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്കാണ്.
എഡിറ്റിംഗ്: അയൂബ് ഖാൻ, കലാസംവിധാനം: സജിത് മുണ്ടയാട്, പ്രൊജക്റ്റ് ഡിസൈൻ: ഹംസ ദേശമംഗലം, മേക്കപ്പ്: മഹേഷ് ചേർത്തല, കോസ്റ്റ്യൂം ഡിസൈൻ: സുകേഷ് താനൂർ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്: ബിനു കുമാർ, കൊറിയോഗ്രഫി: ശാന്തി കുമാർ, ആക്ഷൻ: ബ്രൂസ്ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രസാദ് യാദവ്, ഫിനാൻസ് കൺട്രോളർ: വിവേക് കാർത്തികേയൻ, ഫിനാൻസ് മാനേജർ: മുരുകേശൻ കൽപ്പാത്തി, സ്റ്റിൽസ്: ഷിബി ധിവദാസ്, പ്രൊഡക്ഷൻ മാനേജർ: അരുൺ കെ, പ്രൊഡക്ഷൻ കൺട്രോളർ: ജബ്ബാർ മതിലകം, പിആര്ഒ: വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

