കാസർകോട് ബളാലിന് സമീപത്താണ് വിവാഹത്തിന് തൊട്ടുമുമ്പ് വരൻ എത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയ സംഭവം നടന്നത്. നിശ്ചയിച്ചുറപ്പിച്ച വിവാഹമുഹൂർത്തത്തിൽ വധുവും ബന്ധുക്കളും ക്ഷേത്രത്തിൽ എത്തിയെങ്കിലും വരൻ എത്തിച്ചേർന്നില്ല.
ഇതിനെത്തുടർന്ന് യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. താനും പ്രതിശ്രുത വരനും നേരത്തെ പ്രണയത്തിലായിരുന്നെന്നും, ആ കാലയളവിൽ യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുക്കുകയും കാസർകോട് ബളാലിനു സമീപത്തെ വിഷ്ണു നാരായണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യസമയത്ത് വരൻ എത്താതിരുന്നതിനെ തുടർന്നുണ്ടായ അസ്വാഭാവിക സാഹചര്യമാണ് ഒടുവിൽ പോലീസിൽ പരാതി നൽകുന്നതിലേക്ക് നയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

