തൃശൂർ: മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്തെ വസതിയിൽ നിന്ന് അപ്രതീക്ഷിതമായി പുറപ്പെട്ട രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രത്തിലെത്തി നിർമാല്യ ദർശനം നടത്തി.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ വിമുഖത കാണിച്ചിരുന്ന ചെന്നിത്തല, ദർശനത്തിന് ശേഷം മടങ്ങവെ മാധ്യമങ്ങളെ കാണാൻ തയ്യാറായി. “മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്” എന്ന് പ്രതികരിച്ച ചെന്നിത്തല, പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന വി.ഡി.
സതീശന് ആശംസകൾ നേർന്നു. “പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധിയെന്നും യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ണുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ദർശനം പൂർത്തിയാക്കിയ ശേഷം ട്രെയിൻ മാർഗമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിൽ അദ്ദേഹം കടുത്ത അതൃപ്തിയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സി.എൽ.പി യോഗത്തിൽ പങ്കെടുക്കാതെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിച്ചത്.
സീനിയോറിറ്റി മാനദണ്ഡമാക്കാതെയാണ് നേതൃത്വത്തിന്റെ തീരുമാനമെന്ന പരാതി അദ്ദേഹത്തിനുണ്ടെന്നാണ് സൂചന. 40 വർഷം മുൻപ് ചെന്നിത്തല മന്ത്രിയായിരിക്കുമ്പോൾ കെ.എസ്.യു നേതാവായിരുന്നു വി.ഡി.
സതീശൻ. മന്ത്രിസഭയിൽ അംഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
അതേസമയം, രമേശ് ചെന്നിത്തലയുമായി ഹൈക്കമാൻഡ് പ്രതിനിധികൾ സംസാരിക്കുമെന്ന് ദീപാ ദാസ് മുൻഷി വ്യക്തമാക്കി. എം.എൽ.എമാർ തീരുമാനം ഹൈക്കമാൻഡിനെ ഏൽപ്പിക്കുകയാണ് ചെയ്തതെന്നും, എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.
കെ.സി. വേണുഗോപാലിന് യാതൊരു മാനസിക വ്യഥയുമില്ലെന്നും അദ്ദേഹം സന്തുഷ്ടനാണെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഘടകക്ഷികളുമായി ചർച്ചകൾ തുടരുമെന്നും അവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

