കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം വ്യാപകമായി സ്ഥിരീകരിച്ചു. മനുഷ്യന്റെ ആരോഗ്യത്തിനും കാർഷിക വിളകൾക്കും കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, ഇവയെ നിയന്ത്രിക്കുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഊർജ്ജിതമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് തിരുവമ്പാടി ടൗണിലും പരിസര പ്രദേശങ്ങളിലും ഒച്ചുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. കെഎസ്ഇബി ഓഫീസിന് പിൻവശം, കെഎസ്ആർടിസി ഗാരേജിന് സമീപത്തുള്ള പറമ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും കൃഷി ഓഫീസറുടെയും സാന്നിധ്യത്തിൽ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്ന് കർമ്മപദ്ധതി രൂപീകരിച്ചു. ജനപ്രതിനിധികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, വ്യാപാരികൾ, വിവിധ ക്ലബ്ബ് ഭാരവാഹികൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ഒച്ചുകളെ ശേഖരിച്ച് നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.
പഞ്ചായത്തിലെ മറ്റ് വാർഡുകളിലും ഒച്ചുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനാൽ, വരും ദിവസങ്ങളിലും ശുചീകരണവും പ്രതിരോധ നടപടികളും തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

