തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ നൂർ ആലം പിടിയിലായി.
അസമിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കൃത്യത്തിന് ശേഷം ഭൂട്ടാൻ അതിർത്തിക്ക് സമീപമുള്ള പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
ജൂൺ 21-നാണ് തൃശൂർ നഗരത്തിലെ വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ വെച്ച് ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട
തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിനാസ്പദമായ സംഭവം
അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ മൊഹന്ദി നായിക്, മസുമ, നോബി ഹുസൈൻ, രുബീന ബീഗം, നശ്രിൻ അക്താര, മച്ചാനി ഖാതൂൻ, ബിച്ചു നായിക് എന്നിവർ ചേർന്ന് ധൻപതി നായികിനെയും സംഘത്തെയും ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് ഇയാൾ മരിച്ചത്.
പ്രദേശവാസികൾ ഇതര സംസ്ഥാനക്കാരായ ഇവർ ഒരു കുടുംബമായി താമസിക്കുകയാണെന്നാണ് കരുതിയിരുന്നത്. ഇതര സംസ്ഥാനക്കാർക്ക് മാത്രമായി പ്രവേശനമുള്ള രഹസ്യ കേന്ദ്രമായിരുന്നു ഇതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

