കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ കൃഷിയിടത്തിൽ അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ ദാരുണമായി അന്ത്യം സംഭവിച്ചു. കുറ്റ്യാടി മരുതോങ്കര മുണ്ടക്കുറ്റിയിൽ തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടയാണ് അപകടമുണ്ടായത്.
മുള്ളൻകുന്നിലെ അബ്ദുല്ല പൂക്കാടൻ (54) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.
ബന്ധുവിന്റെ കൃഷിയിടത്തിൽ ജോലികൾ ചെയ്യുന്നതിനിടയിലാണ് ഹൈവോൾട്ടേജ് വൈദ്യുത ലൈനിൽ നിന്നും അദ്ദേഹത്തിന് ഷോക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അദ്ദേഹത്തെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

