സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കാന്തപുരം എ.പി.
അബൂബക്കർ മുസ്ലിയാരുക്ക് പിന്തുണ പ്രഖ്യാപിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത്. സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം പടിക്കൽ ജുമുഅ മസ്ജിദ് ഉദ്ഘാടന ചടങ്ങിൽ ഇരുനേതാക്കളും ഒന്നിച്ചെത്തിയ വേളയിലാണ് ഈ പ്രതികരണം ഉണ്ടായത്. സ്ത്രീകളെ എല്ലാ രംഗത്തുനിന്നും ഇസ്ലാം മതം തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ ജിഫ്രി മുത്തുക്കോയ തങ്ങൾ, സ്ത്രീകളുടെ സുരക്ഷിതത്വവും മാന്യതയും പരിഗണിച്ചാണ് ഇസ്ലാമിക നിയമങ്ങൾ രൂപീകരിച്ചിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.
ചില കാര്യങ്ങൾ പരാമർശിച്ചതിന്റെ പേരിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ വലിയ തോതിലുള്ള ആരോപണങ്ങൾക്ക് വിധേയനാകേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്ത്രീകൾ വീടുകളിൽ ഒതുങ്ങണമെന്നല്ല അർത്ഥമാക്കുന്നത്, മറിച്ച് വീടിനുള്ളിൽ പാലിക്കേണ്ട
ചില സ്വഭാവങ്ങളും രീതികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവേദികളിലിറങ്ങുന്ന സ്ത്രീകൾ സമൂഹത്തിൽ നാശം വിതയ്ക്കുമെന്നും പെണ്ണുങ്ങൾ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമായിരുന്നു കാന്തപുരം അബൂബക്കർ മുസ്ലിയാർ നേരത്തെ നടത്തിയ ഒരു പരാമർശം.
ഇത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.
തുടർന്ന് തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി കാന്തപുരം തന്നെ വിശദീകരണവുമായി എത്തിയിരുന്നു. തങ്ങൾ ആരും സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ലെന്നും സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയിട്ടുണ്ടെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്നുമായിരുന്നു കാന്തപുരത്തിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

