പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്ന ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ പ്രദർശനം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമായി നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറും ജോം വർഗീസും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 47 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിട്ടുള്ളത്.
ഇതിൽ 18 കോടി രൂപയും വിദേശ മാർക്കറ്റുകളിൽ നിന്നാണ് നേടിയത്. ഇനി വെറും 3 കോടി രൂപ കൂടി ലഭിച്ചാൽ ചിത്രത്തിന് 50 കോടി കളക്ഷൻ എന്ന നാഴികക്കല്ല് പിന്നിടാനാകും.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
കുട്ടികളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഫാന്റസി ഘടകങ്ങളും യുവജനങ്ങളെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ കാഴ്ചവെച്ചിരിക്കുന്നത്.
ആന്റണി വർഗീസ്, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ജിംഷി ഖാലിദ് ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയും ആക്ഷൻ കൊറിയോഗ്രാഫി അൻപറിവ് മാസ്റ്റേഴ്സുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

