എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യു വധക്കേസിലെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ (In-camera trial) നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഈ ആവശ്യവുമായി ഹർജി സമർപ്പിച്ചത്. കോടതി നടപടികൾ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും, കൂടാതെ ചില പൊലീസ് ഉദ്യോഗസ്ഥർ സിവിൽ വേഷത്തിൽ തന്നെ പിന്തുടരുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ വരുന്ന ഒക്ടോബറിൽ കേസിന്റെ സാക്ഷി വിസ്താരം ആരംഭിക്കാനിരിക്കെയാണ് പ്രതികളുടെ ഭാഗത്തുനിന്നും പുതിയ നിയമനടപടി ഉണ്ടായിരിക്കുന്നത്. കുറ്റകൃത്യം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് കേസിന്റെ സാക്ഷി വിസ്താരത്തിലേക്ക് കോടതി നടപടികൾ കടക്കുന്നത്.
ഒക്ടോബർ 15-ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി വിസ്താരം പൂർത്തിയാക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

