കോഴിക്കോട് നഗരത്തിൽ കായിക പ്രേമികളും പൊതുജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാക്കറൂ കോഴിക്കോട് വാക്കത്തോൺ നടക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. വാക്കറൂ ടൈറ്റിൽ സ്പോൺസർഷിപ്പിൽ സംഘടിപ്പിക്കുന്ന ഈ മഹാമേളയുടെ റജിസ്ട്രേഷൻ ആരംഭിച്ചതു മുതൽ മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വരുന്ന സെപ്റ്റംബർ 20ന് കോഴിക്കോട് ബീച്ചിൽ വെച്ചാണ് പ്രൗഢഗംഭീരമായ വാക്കത്തോൺ അരങ്ങേറുന്നത്. ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കാളികളാകാൻ പേര് റജിസ്റ്റർ ചെയ്തുകഴിഞ്ഞിരിക്കുന്നത്.
നന്മയുടെ സന്ദേശവുമായി വലിയ മുന്നേറ്റം കേവലമൊരു ഫിറ്റ്നസ് ഇവന്റ് എന്നതിലുപരി വലിയൊരു സാമൂഹിക ലക്ഷ്യമാണ് ഇത്തവണത്തെ വാക്കത്തോണിന് പിന്നിലുള്ളത്. സിആർസി കോഴിക്കോടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലൂടെ സമാഹരിക്കുന്ന തുകയുടെ ഒരു ഭാഗം ചലനപരിമിതിയുള്ള കുട്ടികൾക്കായി നിർമിക്കുന്ന പ്രത്യേക ‘സെൻസറി പാർക്കിനായി’ സംഭാവന ചെയ്യും.
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്ക് തടസ്സങ്ങളില്ലാതെ കളിക്കാനും പഠിക്കാനും വളരാനും പര്യാപ്തമായ മികച്ചൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. റജിസ്ട്രേഷൻ വിവരങ്ങളും ഓഫറുകളും 5, 10 കിലോമീറ്റർ വിഭാഗങ്ങളിലായാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്.
നിലവിൽ റജിസ്ട്രേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. 5 കിലോമീറ്റർ വാക്കത്തോണിന് 399 രൂപയും 10 കിലോമീറ്റർ വാക്കത്തോണിന് 499 രൂപയുമാണ് റജിസ്ട്രേഷൻ ഫീസ്.
(ജിഎസ്ടി ഉൾപ്പെടുത്തിയിട്ടില്ല). റജിസ്ട്രേഷനായി www.walkkaro.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വിവിധ സ്ഥാപനങ്ങൾക്കും ഗ്രൂപ്പുകൾക്കും ഡിസ്കൗണ്ടോടെയുള്ള ബൾക്ക് റജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. റജിസ്റ്റർ ചെയ്യുന്ന മുഴുവൻ പേരെയും കാത്തിരിക്കുന്നത് പ്രീമിയം വാക്കത്തോൺ ടീ ഷർട്ട്, ഫിനിഷർ മെഡൽ, ഇ-സർട്ടിഫിക്കറ്റ്, റീഫ്രഷ്മെന്റ്സ് എന്നിവയാണ്.
കൂടാതെ പങ്കെടുക്കുന്നവരുടെ സുരക്ഷ മുൻനിർത്തി കർശനമായ മെഡിക്കൽ ടീമിന്റെയും സന്നദ്ധ സേവകരുടെയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ +91 86064 63444 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

