ശബരിമലയിലെ ഭരണപരമായ കാര്യങ്ങളിലും ആചാരപരമായ നടപടികളിലും കോടതി ഇടപെടലുകൾ തടസ്സമാകുന്നുവെന്ന ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മന്ത്രിയുടെ നിലപാടിനെ വിമർശിച്ചത്. ഈ പ്രസ്താവന തികച്ചും അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിരുന്ന കാലത്ത് കോടതി ഇടപെടലുകളെയും അന്വേഷണങ്ങളെയും സ്വാഗതം ചെയ്തവർ, അധികാരത്തിൽ എത്തിയപ്പോൾ നിലപാട് മാറ്റുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള മന്ത്രിമാരുടെ ഇത്തരം പരാമർശങ്ങൾ ഒട്ടും ഉചിതമല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഈ സർക്കാർ അധികാരത്തിൽ വന്നത് മുതൽ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം തടസ്സപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

