തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മിണാലൂരിലുള്ള സെലക്റ്റ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ചില്ലി ചിക്കനൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറവാണെന്നാരോപിച്ച് തുടങ്ങിയ തർക്കമാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയത്.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ഭക്ഷണത്തിൽ നൽകിയ നാരങ്ങയിൽ നീരില്ലെന്ന് പറഞ്ഞ് ബഹളം വെക്കുകയായിരുന്നു.
ഉടമ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇവർ സ്ഥലത്തുനിന്ന് മടങ്ങി. തുടർന്ന് അല്പസമയത്തിന് ശേഷം ഏഴംഗ സംഘമായി തിരിച്ചെത്തിയ യുവാക്കൾ ഹോട്ടലിനുള്ളിൽ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹോട്ടലുടമ നൽകിയ പരാതിയിൽ പറയുന്നു.
ക്രിക്കറ്റ് ബാറ്റുകളും വടികളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമി സംഘം എത്തിയത്. ഭക്ഷണശാലയിലുണ്ടായിരുന്നവർക്കും ജീവനക്കാർക്കും നേരെ ആക്രമണമുണ്ടായി.
ചട്ടുകവും തവികളും ഉപയോഗിച്ച് മർദ്ദിച്ചുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ വ്യക്തമാക്കി. ആക്രമണത്തിൽ ഹോട്ടലുടമയായ മുജീബ് (38) എന്നയാളുടെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു.
സംഭവത്തിൽ പരിക്കേറ്റ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും ചികിത്സ തേടേണ്ടി വന്നു. വടക്കാഞ്ചേരി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

