കൊയിലാണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തിക്കോടി തെക്കേ കൊല്ലന്റെ കണ്ടി ശ്രീനിലയം വീട്ടിൽ ഹരീഷ് കുമാറിന്റെ മകൾ തീർഥ (23) ആണ് മരണത്തിന് കീഴടങ്ങിയത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കൊയിലാണ്ടി – ചെങ്ങോട്ടുകാവ് നന്തി ബൈപാസ് റോഡിലെ മണമലിൽ വെച്ചാണ് അപകടം സംഭവിച്ചത്. ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളിലുമായി യാത്ര ചെയ്തിരുന്ന നാല് പേർക്ക് പരുക്കേറ്റിരുന്നു. ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന തീർഥയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
തുടർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ മറ്റ് മൂന്ന് പേർ വിവിധ ആശുപത്രികളിൽ ചികിത്സ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

