തിരുവനന്തപുരം ജില്ലയിലെ വെള്ളറടയില്‍ ബിവറേജ് ഔട്ട്ലെറ്റില് നിന്നും ഒരു കെയ്സ് വിദേശമദ്യം മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുങ്കുന്നം സ്വദേശി അജയകുമാര്‍ (40), അമരവിള സ്വദേശി എബിന് (31) എന്നിവരാണ് പിടിയിലായത്.
സംഭവത്തിന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ മോഷണം നടക്കുന്നത്. ആദ്യം ഔട്ട്ലെറ്റിലെത്തിയ രണ്ടംഗ സംഘം അരലിറ്റർ വിദേശമദ്യം വാങ്ങി മടങ്ങിപോയിരുന്നു.
തുടര്‍ന്ന് ഈ മദ്യം സേവിച്ച ശേഷം ഇവര്‍ വീണ്ടും മദ്യം വാങ്ങാനായി ഔട്ട്ലെറ്റിന് മുന്നില്‍ തിരിച്ചെത്തി. ആ സമയത്ത് കടയിലേക്ക് ആവശ്യമായ മദ്യവുമായി ലോറി എത്തിയിരുന്നു.
ലോഡില്‍ നിന്നും മദ്യക്കെയ്സുകള് തൊഴിലാളികള്‍ പുറത്തിറക്കി വെച്ച ശേഷമാണ് ഔട്ട്ലെറ്റിനുള്ളിലേക്ക് കയറ്റിയിരുന്നത്. ഈ സാഹചര്യം മുതലെടുത്ത പ്രതികള്‍, ജീവനക്കാരുടെയും കയറ്റിറക്ക് തൊഴിലാളികളുടെയും ശ്രദ്ധ തിരിച്ചുവിട്ട് ഒരു കെയ്സ് നിറയെ വിദേശമദ്യവുമായി കടന്നുകളയുകയായിരുന്നു.
ജീവനക്കാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം പ്രതികളെ പിടികൂടാനെത്തുമ്പോള്‍, മോഷ്ടിച്ച മദ്യക്കെയ്സ് കൂട്ടാളികള്ക്കൊപ്പമിരുന്ന് കുടിച്ചുതീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു ഇരുവരും എന്ന് പൊലീസ് വ്യക്തമാക്കി. വെള്ളറട
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, എസ്ഐ മനോജ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ അഖിലേഷ്, ദീപു, ദുനിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് നിയമനടപടികള്‍ക്ക് വിധേയമാക്കിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

