തിരുവനന്തപുരം: സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യയാത്രയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സി.പി.
ജോൺ രംഗത്ത്. കേരളത്തിലെ സ്ത്രീകളുടെ ദാരിദ്ര്യം വളരെ വലുതാണെന്നും ബസ് ചാർജ് കൊടുക്കാൻ പോലും പലർക്കും സാധിക്കാത്ത സാഹചര്യമുണ്ടെന്നുമാണ് താൻ പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ പുതിയ വിശദീകരണം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇടപെടലിന്റെ ഭാഗമായാണ് സ്ത്രീകൾക്കായി പ്രിയദർശിനി പദ്ധതി ആരംഭിച്ചത്. ഈ മാതൃകയിൽ മറ്റ് മൂന്ന് പ്രധാന മേഖലകളിൽ കൂടി അടിയന്തര ഇടപെടൽ വേണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതു ഗതാഗതം, പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മൂന്ന് മേഖലകളിലാണ് ശക്തമായ ഇടപെടൽ ആവശ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൗജന്യമല്ലാത്ത സ്കൂളുകളിലേക്ക് കുട്ടികളെ പഠനത്തിനായി അയക്കുന്നത് അമ്മമാരുടെ തീരുമാനമാണെന്നും താൻ എപ്പോഴും സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയദർശിനി പദ്ധതി വൻ വിജയമാണെന്നും അതുമായി മുന്നോട്ട് പോകുമെന്നും സർക്കാർ അറിയിച്ചു. ഇതിനൊപ്പം തന്നെ സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
താൻ തെറ്റായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും എങ്കിലും സംസാരിക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും “എന്നെ നിങ്ങൾക്ക് അറിഞ്ഞൂടെ” എന്നും സി.പി. ജോൺ കൂട്ടിച്ചേർത്തു.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. “പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നുമായിരുന്നു” മന്ത്രിയുടെ മുൻ പരാമർശം.
“ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും.
അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും” മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

